നമ്മുടെ ഭരണഘടന
പഠന നേട്ടങ്ങൾ
• ഭരണഘടന എന്ന ആശയം വിശദീകരിക്കുന്നു
• ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടതിന്റെ വിവിധ ഘട്ടങ്ങൾ കണ്ടെത്താൻ കുട്ടി പ്രാപ്തി നേടുന്നു
• ഭരണഘടനയുടെ ആമുഖം അടിസ്ഥാന ലക്ഷ്യങ്ങൾ എന്നിവ വിശകലനം ചെയ്യാൻ കുട്ടി പ്രാപ്തി നേടുന്നു
• ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകൾ കുട്ടി മനസ്സിലാക്കുന്നു .
എന്താണ് ഭരണഘടന
ഒരു രാഷ്ട്രത്തിൻറെ അടിസ്ഥാന നിയമങ്ങളും ആശയങ്ങളും തത്വങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണമാണ് ഭരണഘടന .ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതുകൊണ്ട് തന്നെ ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇന്ത്യൻ ഭരണഘടന രൂപം കൊണ്ടത്.
ഇന്ത്യൻ ഭരണഘടനനിർമ്മാണം
ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചു കൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണം ആരംഭിച്ചത്.നിരവധി കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ഭരണഘടന നിർമ്മാണ സഭ പ്രവർത്തനം തുടങ്ങിയത്.ഇത്തരം കമ്മിറ്റികളിൽ ഒന്നാണ് ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി .ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ഡോക്ടർ ബി ആർ അംബേദ്കർ ആയിരുന്നു.അദ്ദേഹം ഭരണഘടനയുടെ ശില്പി എന്നാണ് അറിയപ്പെടുന്നത്.
ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച വിവിധ കമ്മിറ്റികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽഡോക്ടർ അംബേദ്കർ നേതൃത്വത്തിൽ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കി.വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം1949 നവംബർ 26ന്ഭരണഘടനയ്ക്ക് അംഗീകാരം നൽകി.
ഭരണഘടനയുടെ ആമുഖം
ഭരണഘടനയുടെ ആമുഖം നിങ്ങൾ വായിച്ചില്ലേ ഭരണഘടനയുടെ ആമുഖം വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാവുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്
• ഇന്ത്യൻ ഭരണഘടനയുടെ സ്രോതസ്
• ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ എന്തെല്ലാമാണ്
• ഭരണഘടന വിഭാവനം ചെയ്യുന്നത് എന്തു തരം സ്വഭാവമുള്ള ഒരു രാജ്യമാണ്
• ഭരണഘടന അംഗീകരിച്ച ദിവസം ഏതാണ്
.ഇവയാണ് ഭരണഘടനയുടെ ആമുഖം വായിച്ചാൽ ഒരു വ്യക്തിക്ക് മനസ്സിലാവുന്ന കാര്യങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ
ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു.
: